അബുദാബി : അബുദാബിയുടെ ബിഗ് ടിക്കറ്റ് റാഫിളിൻ്റെ അവസാന നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ 10 മില്യൺ ദിർഹം സമ്മാനം ലഭിച്ചു (22.74 കോടി രൂപ). യു എ ഇ യുടെ പുതിയ നിയന്ത്രണം മൂലം ഈ മാസം ഒന്നു മുതൽ ബിഗ് ടിക്കറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നെങ്കിലും നേരത്തെ പ്രഖ്യാപിച്ച നറുക്കെടുപ്പ് നടത്തുകയായിരുന്നു.
ഖത്തറിൽ മെക്കാനിക്കൽ ടെക്നീഷ്യനായ തമിഴ്നാട്ടുകാരൻ രമേഷ് പേശലാലു കണ്ണനെയാണ് ബിഗ് ടിക്കറ്റിന്റെ ഭാഗ്യം തേടിയെത്തിയത്.“ വിശുദ്ധ റമദാൻ മാസത്തിലാണ് അല്ലാഹു എനിക്ക് ഈ ഭാഗ്യം കൊണ്ടുവന്നത്. ഞാൻ യഥാർത്ഥത്തിൽ അനുഗ്രഹീതനാണെന്ന് ” രമേഷ് പ്രതികരിച്ചു.
15 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന രമേഷ് 10 സുഹൃത്തുക്കളുമായി ചേർന്ന് ഓൺലൈനിലൂടെ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം തേടിയെത്തിയത്.
![]()
