മക്ക: മക്ക ഒ.ഐ.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശുദ്ധ മണ്ണിലെ മുഴുവൻ രാഷ്ട്രീയ,സാമൂഹിക,കലാ,മത സംഘടനാപ്രതിനിധികളെയും,മലയാളി സമൂഹത്തെയും ഉൾപ്പെടുത്തി അതിവിപുലമായ രീതിയിൽ അബ്ദുള്ള ഹയാത്തിലെ ഹജ്ജ് ബിൽഡിങ്ങിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ എല്ലാവരെയും സ്വാഗതം ചെയ്തു. കെ.എം.സി.സി നാഷണൽ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ,ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, മറ്റു ജില്ലാ കമ്മറ്റി ഭാരവാഹികൾ, റീജണൽ കമ്മിറ്റി, ഗ്ലോബൽ കമ്മറ്റി ഭാരവാഹികൾ, മക്ക ഏരിയ കമ്മറ്റി ഭാരവാഹികൾ,വനിതാ വേദി പ്രവർത്തകർ തുടങ്ങി എല്ലാവരും ഇഫ്താറിൽ പങ്കെടുത്തു.
കെ.എം.സി.സി,നവോദയ,രിസാല,തനിമ,വിഖായ,മാസ്മക്ക,ഹജ്ജ് വെൽഫെയർ ഫോറം, തണൽ മക്ക, പല്ലാരിമംഗലം കൂട്ടായ്മ, ഇശൽ മക്ക തുടങ്ങി രാഷ്ട്രീയ,മത,കലാരംഗത്തെ സംഘടനാ ഭാരവാഹികളും, പ്രവർത്തകരും സന്നിഹിതരായിരുന്നുപങ്കെടുത്ത എല്ലാവർക്കും “വഫാ മക്ക” ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ ഗിഫ്റ്റ് വിതരണം ചെയ്തു. അബ്രാജ് ഹൈപ്പർമാർക്കറ്റ്, ഷാമിൽ റസ്റ്റോറന്റ് കാക്കിയ, പാനൂർ റെസ്റ്റോറന്റ് അസീസിയ,ജലീൽ കണ്ണൂർ,ഹജ്ജ് ബിൽഡിംഗ് ഓണർ സിദ്ദീഖ്,റഹീഫ് കണ്ണൂർ എന്നിവർക്ക് മക്ക ഒ.ഐ.സി.സി കമ്മറ്റി പ്രത്യേകം നന്ദി അറിയിച്ചു.
ഹബീബ് കോഴിക്കോടിന്റെ നേതൃത്വത്തിൽ റഷീദ് ബിൻസാഗർ,അബ്ദുൽ മനാഫ് ചടയമംഗലം, മുജീബ് കിഴിശ്ശേരി,സുഹൈൽ പറമ്പൻ, നൈസാം തോപ്പിൽ,ഷബീർ കാക്കിയ,നൗഷാദ് എടക്കര,യാസർ പുളിക്കൽ ,നിയാസ് വയനാട്, റയീസ് കണ്ണൂർ,മുനീർ കിളിനക്കോട്,നിസാർ പടിഞ്ഞാറ്റതിൽ,മുഹ്സിൻ വടക്കേച്ചിറ,,ഇബ്രാഹിം നൂരി,മുബഷീർ അരീക്കോട്,നബീൽ നിലമേൽ,മാർഷൽ,തൗഫീഖ് വർക്കല,ഷിഹാബ് കരുനാഗപ്പള്ളി,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മക്ക ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി നന്ദി അറിയിച്ചു.
![]()
