ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ ഘടകം ഇഫ്താർ സംഗമവും എഡ്യു അവാർഡും നടത്തി.ദമ്മാം കാസ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന്റെ സാംസ്കാരിക സംഗമത്തിൽ പ്രൊവിൻസ് പ്രസിഡന്റ് ഷമീം കാട്ടാക്കട അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ദിനേശ് എൻ.കെ സ്വാഗതം പറഞ്ഞു.
യൂനിസിസ് കമ്പനി മാനേജിങ് ഡയറക്ടർ രാജു കുര്യൻ മുഖ്യ അതിഥിയായിരുന്നു.വിദ്യാർഥികൾക്കുള്ള എഡ്യു അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.ചെയർമാൻ അഷ്റഫ് ആലുവ, വിമൻസ് ഫോറം പ്രസിഡന്റ് ഷംല നജീബ് എന്നിവർ ആശംസകൾ നേർന്നു.ഭാരവാഹികളായ മൂസക്കോയ,
നജീബ് അരഞ്ഞിക്കൽ,ഷഫീക്,നവാസ് സലാഹുദ്ദിൻ,സാമുവേൽ ജോൺസ്, അഭിഷേക് സത്യൻ,അജീം ജലാലുദ്ദീൻ,
ദിലീപ് കുമാർ, ഗുലാം ഫൈസൽ,പ്രേഗ്രാം കൺവീനർ ആസിഫ് കൊണ്ടോട്ടി,വനിതാ വിഭാഗം ഭാരവാഹികളായ
അനു ദിലീപ്,രതി നാഗ എന്നിവർ നേതൃത്വം നേതൃത്വം നൽകി.നസ്റീൻ നവാസ് പരിപാടി നിയന്ത്രിച്ചു.
![]()
