റിയാദ് : കലാ സാംസ്കാരിക രംഗത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്നേഹതീരം കലാ കൂട്ടായ്മ ഇഫ്താർ വിരുന്നും കുടുംബ സംഗമവും നടത്തി.എക്സിറ്റ് 18 ലെ ശാലിഹാത് അലമാകിൻ ഇസ്തിറാഹയിൽ വെച്ചു നടന്ന ഇഫ്താർ സംഗമം സംഘടനാ മികവുകൊണ്ടും റിയാദ് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും സംഘടന ഭാരവാഹികളുടെയും സാനിധ്യം കൊണ്ടും ശ്രദ്ധേയമായി.സൗദി വനിത സാറാ ഫഹദ് മുഖ്യതിഥിയായി പങ്കെടുത്തു.
പ്രസിഡന്റ് ബാബു പട്ടാമ്പി, നൗഫൽ കോട്ടയം, ബിനു, റഫീഖ് പെരിന്തൽമണ്ണ, മർശുക്, പവിത്രൻ കണ്ണൂർ,കിവിൻ, മിഷാൽ, ഫൈസൽ പൂവാർ, മൻസൂർ, ഫൈസൽ,മുത്തലിബ് കാലിക്കറ്റ്, അജിത്ത് റഹ്മാൻ, ശിൽദാജ്, സമദ്, നൗഷാദ്, മിർഷാദ്,ഷെബി മൻസൂർ,റിസ്വാന ഫൈസൽ,ഷൈനി ജോസ്, സജിന എന്നിവർ നേതൃത്വം നൽകി.
![]()
