ദുബായ് :കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ ‘ജനാധിപത്യ കേരളവും പ്രവാസികളും’ എന്ന വിഷയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു.കൈരളി ഫുജൈറ ഓഫിസിൽ നടത്തിയ സംഗമം ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും കൈരളി മുൻ പ്രസിഡന്റുമായ ലെനിൻ ജി.കുഴിവേലി അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി സെക്രട്ടറി അമീർ, സ്നേഹസംഗമം ഏകോപന സമിതി കൺവീനർ വി.പി. സുജിത്ത് എന്നിവർ സംസാരിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ സ്വാഗതവും കൈരളി ഫുജൈറ യൂനിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര നന്ദിയും പറഞ്ഞു.
![]()
