ഗാസൻ ജനത മുഴുപ്പട്ടിണിയിൽ കഴിയുന്ന സാഹചര്യത്തിൽ ഭക്ഷ്യസഹായവിതരണം തടസപ്പെടുത്തരുതെന്ന് ഇസ്രയേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു.സഹായവിതരണം തടയുന്നില്ലെന്ന ഇസ്രയേൽ വാദത്തിന് കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്ന ദക്ഷിണാഫ്രിക്കയുടെ പരാതി പരിഗണിക്കുന്ന അന്താരാഷ്ട്ര കോടതി ജഡ്ജിമാരുടെ പാനലാണ് ഈ വിധിപ്രസ്താവവും നടത്തിയത്.
![]()
