സൗദി അറേബ്യാ: ഇത്തവണത്തെ ഹജ്ജ് നിർവഹിക്കുന്നതിനായി രാജാവിന്റെ അതിഥികളായി 90 രാജ്യങ്ങളിൽ നിന്നായി 1300 ഓളം പേർ എത്തും. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഖാദിമുൽ ഹറമൈൻ ഹജ്ജ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇവർ ഇത്തവണ ഹജ്ജിനെത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന സാധാരണക്കാരായ ഹാജിമാരാണ് ഇവരിൽ അധികവും. എല്ലാ വർഷവും ഇത്തരത്തിൽ ഭരണാധികാരികളുടെ അതിഥികളായി ഹാജിമാർ എത്താറുണ്ട്. ഈ രാജകീയ പ്രഖ്യാപനത്തെ മതകാര്യ വിഭാഗം മന്ത്രിയും ഖാദിമുൽ ഹറമൈൻ ഹജ്ജ് പ്രോഗ്രാമിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ: അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് സ്വാഗതം ചെയ്തു.
![]()
