മക്ക: റമദാൻ ആദ്യപത്തു അവസാനിച്ചതോടെ വിശ്വാസികളുടെ തിരക്ക് വർധിച്ച മക്കയിൽ ഒരാൾക്ക് ഒരു ഉംറ എന്ന ചട്ടം പ്രാബല്യത്തിൽ വന്നു. റമദാൻ മാസത്തിൽ ഒരാൾക്ക് ഒരു ഉംറ മാത്രമേ അനുവദിക്കുകയുള്ളു എന്ന് ഹറം അധികാരികൾ ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഉംറക്കായി ഒരാൾക്ക് റമദാനിൽ ഒരു തവണ മാത്രമേ അപേക്ഷിക്കാൻ കഴിയു. ഇത്തരത്തിൽ അപേക്ഷിച്ചു ഉംറ നിർവഹിച്ച ഒരാൾക്ക് റമദാനിൽ മറ്റൊരു ഉംറ ചെയ്യാൻ കഴിയാത്ത വിധത്തിൽ സംവിധാനം ഒരുക്കിയതായി ഹറം വിഭാഗം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷകണക്കിന് വിശ്വാസികളാണ് റമദാനിൽ ഉംറ നിർവഹണത്തിനും പ്രാര്ഥനക്കുമായി ഇരു ഹറാമുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ ഉംറ സീസൺ ജൂൺ മാസം അവസാനിക്കാനിരിക്കുന്നതും തിരക്ക് വർധിക്കാൻ കാരണമായി.
![]()
