റിയാദ്: കോഴിക്കോട് നഗരത്തിലെ തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘സംഗമം റിയാദ്’ 2024-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു.റിയാദ് എക്സിറ്റ് 18ലെ വസീരിയ ഇസ്തിറാഹയിൽ കൂടിയ വാർഷിക പൊതുയോഗമാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.പ്രസിഡൻറ് കെ.എം. ഇല്യാസ് അധ്യക്ഷത വഹിച്ചു.ഷാദ് അഹമ്മദ് ഖിറാഅത്ത് നിർവഹിച്ചു.ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് ഷാഹിൻ വാർഷികപ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹനാൻ ബിൻ ഫൈസൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.ഭാരവാഹികളായി പി.എം. മുഹമ്മദ് ഷാഹിൻ (പ്രസിഡന്റ് ), ഹനാൻ ബിൻ ഫൈസൽ (ജന. സെക്രട്ടറി),ഒ.കെ. മുഹമ്മദ് ഫാരിസ് (ട്രഷറർ),പി. സലിം, ബി.വി. ഫിറോസ് (വൈ. പ്രസി.),ഇ.വി. ഡാനിഷ്, അലി ജാഫർ (ജോ. സെക്രട്ടറി),ഡാനിഷ് അഹമ്മദ് (സ്പോർട്സ് കൺവീനർ),ടി.പി. യാക്കൂബ് (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.സംഗമത്തിന് പുതിയ ഭാരവാഹികൾ.
![]()
