റിപ്പോർട്ട് : അഫ്സൽ കായംകുളം,ഹായിൽ
ഹായിൽ :18 വർഷത്തിലധികമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശി അബ്ദുറഹീമിനെ ദിയ പണം നൽകി ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി റഹീം സഹായ സമിതി ഹായിലിൽ രൂപികരിച്ചു .ദിയ പണം നൽകിയാൽ റഹീമിന്റെ മോചനം സാധ്യമാക്കാമെന്നാണ് സൗദി കുടുംബം എംബസിയെയും എംബസി റഹീമിന്റെ കുടുംബത്തെയും രേഖാമൂലം അറിയിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് പണം കണ്ടെത്തി വേഗം മോചനം സാധ്യമാക്കാനുള്ള ശ്രമങ്ങളിലേക്ക് നീങ്ങുന്നത്.
സ്പോൺസറുടെ മകൻ ഫായിസിനെ പരിചരിക്കാനായുള്ള വിസയിലാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം 2006 നവംബറിൽ റിയാദിലെത്തുന്നത്.ഭക്ഷണവും വെള്ളവും നൽകാനായി കുട്ടിയുടെ കഴുത്തിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിൽ റഹീമിന്റെ കൈ തട്ടിയതാണ് കുട്ടിയുടെ മരണ കാരണം.2006 ഡിസമ്ബർ 24 നായിരുന്നു സംഭവം.പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു വിചാരണക്കൊടുവിൽ വധശിക്ഷക്ക് വിധിക്കുകയായിരുന്നു.അപ്പീൽ കോടതിയും ശിക്ഷ ശരി വെച്ചു.
ഈ കേസിൽ മോചനത്തിനായുള്ള ദിയ പണം 33 കോടി ഇന്ത്യൻ രൂപ സമാഹരിച്ചു കുട്ടിയുടെ കുടുംബത്തിന് നൽകി റഹീമിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാനാണ് മനുഷ്യ സ്നേഹികളായ ഹായിൽ പൊതു സമൂഹം ഒന്നിക്കുന്നത്. റഹീമിനെ രക്ഷിക്കാനായി ഈ കാരുണ്യ ദൗത്യത്തിന്റെ ഭാഗമായി ഹായിൽ പ്രവാസത്തിലെ എല്ലാവരും അണിചേരണമെന്ന് റഹിം സഹായ സമിതി നേതാക്കൽ അഭ്യർത്ഥിച്ചു.
ബഷീർ മാള(ചെയർമാൻ),ചാൻസ അബ്ദുൽ റഹ്മാൻ(ജനറൽ കൺവിനർ),നിസാം അൽ ഹബീബ്( ട്രഷറർ) എന്നിവർ നേത്രത്വം കൊടുക്കുന്ന കമ്മിറ്റിയയിൽ ഹായിലിലെ കെ എം സി സി, നവോദയ, ഒ ഐ സി സി,ഐ സി എഫ്, ഇന്ത്യൻ ഇസ്ലാഹി സെൻന്റർ,എസ് ഐ സി, പ്രവാസി കുട്ടായ്മ, ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ, രിസാല സ്റ്റഡി സർക്കിൽ തുടങ്ങിയ വിവിധ രാഷ്ട്രിയ, സാമൂഹിക, സാംസ്കാരിക, ചാരിറ്റി സംഘനകളുടെ പ്രതിനിധികളെ ഉൽപ്പെടുത്തി വിശാലമായ കമ്മിറ്റിയും നിലവിൽ വന്നു. സൗദിയിലെ മുഴുവൻ ഭാഗങ്ങളിലും ജനകിയ കൂട്ടായ്മകളുടെ നേത്രത്വത്തിൽ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഹായിലിലും കമ്മിറ്റി രൂപികരിച്ചത്. നിർദ്ദനനായ ഒരു കുടുംബനാഥനെ വധശിക്ഷയിൽ നിന്നും രക്ഷപ്പെടുത്താനുള്ള ഈ സാന്ത്വന പ്രവർത്തനത്തിന് എല്ലാ മനുഷ്യ സ്നേഹികളുടെയും പിന്തുണ ആവശ്യമാണന്നും ഹായിൽ പ്രവാസികളുടെ എല്ലാവിധ സഹായ, സഹകരണങ്ങളും ഉണ്ടാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു
![]()
