തിരുവനന്തപുരം : മാര്‍ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം ലഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.ഓൺലൈൻ സംവിധനത്തിലോ അക്ഷയ സെന്ററുകൾ വഴിയോ പേര് ചേർക്കാം.
ആധാർ കാർഡ് ,എസ് എസ് എൽ സി / സ്കൂൾ സർട്ടിഫിക്കറ്റ്,ജനന സെര്ടിഫിക്കറ്റ്,ഫോൺ നമ്പർ,വീട്ടിൽ ഉള്ള ഒരാളുടെ അല്ലങ്കിൽ അടുത്തുള്ള ഒരാളുടെ വോട്ടർ ഐ ഡി എന്നി രേഖകൾ വേണം പുതുതായി ലിസ്റ്റിൽ ഇടം നേടാൻ.
ഗൂഗിൾ പ്ലേയ് സ്റ്റോർ ,ആപ്പിൾ ആപ്പ് സ്റ്റോർ,എന്നിവടങ്ങളിലെ VOTER HELPLINE APP മൊബൈലിൽ ഡൌൺലോഡ് ചെയ്തു രജിസ്റ്റർ ചെയ്യാം.Voters.ecl.gov.in/signup എന്ന സൈറ്റിലൂടെയും അപേക്ഷിക്കാം.മാര്‍ച്ച് 18 വരെയുള്ള കണക്ക നുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ വോട്ടര്‍മാരുമാണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്.
![]()
