കാസർഗോഡ്: കാസർകോടിനെ നടുക്കിയ റിയാസ് മൗലവി കൊല ക്കേസ് വിധി ഇന്ന് പറയും. ചൂരിയിലെ മദ്റസ അധ്യാപകന് കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27) നെയാണ് ഏഴ് വര്‍ഷം മുൻപ് ആർ.എസ്.എസ് പ്രവർത്തകർ കഴുത്തറുത്തു കൊന്നത്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പറയുന്നത്. കൊലപാതകം നടന്നു ഏഴു വര്‍ഷം പൂർത്തിയാകുന്ന മാർച് 19 നു ആണ് വിധിപയുന്നയത്. റിയാസ് മൗലവിയുടെ താമസ സ്ഥലത്തു കടന്ന സംഘം മൗലവിയെ ആക്രമിച്ചു കഴുത്തറുത്തു കൊലചെയ്യുകയായിരുന്നു. പോലീസിന്റെ ഇടപെടലിൽ മൂന്നു ദിവസത്തിന് ശേഷം പ്രതികളെ പിടികൂടുകയും എഫ്.ഐ. ആർ സമർപ്പിക്കുകയുമായിരുന്നു. ജാമ്യം ലഭിക്കാതിരുന്ന പ്രതികൾ ഏഴുവർഷമായി ജയിലിലാണ്.[wpstatistics stat=usersonline]
![]()
