തിരുവനന്തപുരം: ശക്തമായ ചൂടിനെ തുടർന്ന് കേരളത്തിലെ പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ചൂട് വർധിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ രണ്ടു മുതൽ നാല് ഡിഗ്രി വരെ ചൂട് വർധിക്കുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളിൽ കഴിഞ്ഞ ദിവസം 39 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. രാവിലെ 11 മുതൽ ഉച്ചക്ക് 3 വരെയുള്ള വെയിൽ ഏൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും വെള്ളം അമിതമായി കുടിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു,
![]()
