റിയാദ്: റമദാൻ പ്രമാണിച്ച് സൗദിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ഇഹ്സാൻ വഴിയുള്ള നാലാമത്തെ ദേശീയ ധനസഹായ കാമ്പയിനു വൻ ജനപങ്കാളിത്തം.ഇഹ്സാൻ റമദാൻ കാമ്പയിനിലൂടെ മൂന്നു ദിവസം കൊണ്ട് സ്വരൂപിച്ചത് നൂറുകോടിയിലധികം റിയാൽ.വെള്ളിയാഴ്ച രാത്രി 10.30ന്
സൽമാൻ രാജാവ് നാല് കോടി റിയാൽ സംഭാവന നൽകിയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മൂന്ന് കോടി റിയാൽ സംഭാവനയായി നൽകി. അരാംകോ (3.5 കോടി റിയാൽ), റോഷൻ (3 കോടി റിയാൽ), കിങ് അബ്ദുല്ല ഫൗണ്ടേഷൻ (2 കോടി റിയാൽ), അൽ-റാജ്ഹി എൻഡോവ്മെൻ്റ് (1.5 കോടി റിയാൽ), എസ്എൻബി അലഹ്ലി (1.5കോടി റിയാൽ) തുടങ്ങിയ പ്രമുഖ കമ്പനികളും കാമ്പയിനിൽ പങ്കെടുത്തു.
ഇഹ്സാൻ ആപ്പ്, 8001247000 എന്ന ഏകീകൃത നമ്പർ, നിയുക്ത ബാങ്ക് അക്കൗണ്ടുകൾ എന്നീ വിവിധ മാർഗങ്ങളിലൂടെ പൊതുജനങ്ങൾക്ക് സഹായം നൽകാം.റമദാൻ മാസം മുഴുവൻ ഈ കാമ്പയിൻ തുടരും.
![]()
