ജിസാൻ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മുക്കം സ്വദേശി ജിസാനിൽ മരിച്ചു.ഓമശ്ശേരി കാതിയോട് അരിമാനത്തൊടിക ശംസുദ്ധീൻ (43) ആണ് മരിച്ചത്.റിയാദിൽ നിന്ന് ബിസിനസ് ആവശ്യാർത്ഥം ജിസാനിൽ വന്നതായിരുന്നു.ഒരു വര്ഷം മുൻപ് വരെ ഖത്തറിൽ ബിസിനെസ്സ് ആയിരുന്നു പരേതന്.
പിതാവ്: എ.ടി അബ്ദുറഹ്മാൻ ഹാജി, മാതാവ്: പാത്തുമ്മ ഹജ്ജുമ്മ,ഭാര്യ: ആയിശ കളരാന്തിരി, മക്കൾ:മസിൻ അഹമ്മദ്, ഹസ്സ ഫാത്തിമ, ജസ ഫാത്തിമ, അസ്വാൻ,
മൃതദേഹം ശനിയാഴ്ച രാത്രി ജിസാനിൽ ഖബറടക്കി.
![]()
