ജിദ്ദ: വിശുദ്ധ റമദാനിൽ
ഒരു ഉംറ മാത്രം ചെയ്യാൻ ഇനി അനുമതി ലഭിക്കൂ. മക്കയിലെയും മദീനയിലെയും തിരക്ക് കൂടുന്നതിനാലാണ്
തീർത്ഥാടനം സംബന്ധിച്ച സുപ്രധാന അറിയിപ്പ് സൗദി ഹജ്ജ് – ഉംറാ മന്ത്രാലയം പുറത്തുവിട്ടത്.
തിരക്ക് കുറക്കുക, മറ്റുള്ളവർക്കും അനുഷ്ഠാനത്തിന് അവസരം നൽകുക, അധികൃതരുമായുള്ള സഹകരണം, വിശ്വാസികൾക്ക് പ്രയാസം ഉണ്ടാക്കാതിരിക്കുക എന്നി ലക്ഷ്യങ്ങൾ ആണ് ഇങ്ങനെയുള്ള തീരുമാനത്തിന് പിറകിൽ.
സൗദിയ്ക്ക് അകത്ത് നിന്നുള്ള തീർത്ഥാടകർക്കാണ് ഈ നിയന്ത്രണം.
![]()
