ദോഹ :വിശുദ്ധ റമദാനെ സ്വാഗതം ചെയ്ത് കെ.എം.സി.സി ഖത്തർ വിമൻസ് വിംഗിന്റെ നേതൃത്വത്തിൽ ‘അവർക്കായി ഒരു ഇഫ്താർ’ സംഘടിപ്പിച്ചു. ആവശ്യക്കാർക്ക് അവരുടെ ക്യാമ്പിലേക്ക് ഇഫ്താർ കിറ്റുകൾ എത്തിച്ച് നൽകി. ഉപദേശക സമിതി അംഗങ്ങൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കുമായി കെ.എം.സി.സി ഹാളിൽ ഇഫ്താറും ക്രമീകരിച്ചു.
വിമൻസ് വിംഗ് പ്രസിഡന്റ് സമീറ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ട്രഷറർ പി.എസ്.എം. ഹുസൈൻ,വിമൻസ് വിംഗ് ജനറൽ സെക്രട്ടറി സലീന കൂളത്, ട്രെഷറർ സമീറ അൻവർ, ചെയർപേഴ്സൺ മൈമൂന എന്നിവർ പങ്കെടുത്തു. ‘റമദാനിലെ ഒരു ദിനം’ എന്ന വിഷയത്തെപ്പറ്റി അംന പട്ടർകടവൻ സംസാരിച്ചു. സെക്രട്ടറി ഡോ. നിസ്റീൻ മൊയ്ദീന്റെ നേതൃത്വത്തിലുള്ള ഇൽമിന കമ്മിറ്റിയാണ് പ്രോഗ്രാം കോ ഓർഡിനേറ്റ് ചെയ്തത്. ഇഫ്താർ വിതരണത്തിന് വിമൺസ് വിംഗ് ഭാരവാഹികളും നേതൃത്വം നൽകി.
![]()
