സുരേഷ് ശങ്കർ,ഒഐസിസി ജനറൽ സെക്രട്ടറി,റിയാദ്
പൗരത്വ ഭേദഗതി ബില്ല് (സിഎഎ )മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന നിയമം ആണ് . പത്ത് വർഷത്തെ വികസനം ചർച്ച ചെയ്യേണ്ട പൊതു തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വാൾ വീശാൻ തയ്യാറായ കേന്ദ്രസർക്കാർ തങ്ങളുടെ ആത്മവിശ്വാസ കുറവാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്.
.
നിഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെ രാജ്യത്തെ നെടുകെ പിളർത്താനാണ് ബി ജെ പി ശ്രമിക്കുന്നത്.
മതേതര രാജ്യമായ ഭാരതത്തിൽ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡം മതം ആയി മാറുന്നത് മതേതര രാഷ്ട്ര വ്യവസ്ഥയുടെ അസ്തിത്വം തകർക്കുന്നതാണ്. ഇത് മതേതരത്വത്തിന്റെ മരണ മണിയാണ്. ലോകത്തെ ഒരു ജനാധിപത്യ രാജ്യത്തിലും മതത്തിന്റെ പേരിൽ വിവേചനം നടത്തുന്ന നിയമങ്ങളില്ല. തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകായും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്.
മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം ഇന്ത്യയിൽ നടപ്പാക്കാൻ കൊണ്ഗ്രെസ്സ് പാർട്ടി ഒരിക്കലും അനുവദിക്കില്ല.
ഭരണഘടനയെ അട്ടിമറിക്കാനുള്ള മോദി സർക്കാരിന്റെ ഗൂഢ ശ്രമം കോൺഗ്രസ് പാർട്ടിയും, ഇന്ത്യ മുന്നണിയും എന്ത് വില കൊടുത്തും എതിർക്കും.
കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പെടുത്തിയ മതേതര രാഷ്ട്രത്തെ മതത്തിന്റെ പേരിൽ
വിഭജിക്കുന്ന മോദി സർക്കാരിന്റെ നടപടികൾ കാണുമ്പോഴാണ് കോൺഗ്രസ് ഈ രാഷ്ട്രത്തിൽ നില നില്ക്കണ്ടത് എന്തിന് എന്ന് മതേതര ജനാധിപത്യ വിശ്വാസികൾ ചിന്തിക്കുന്നത്.
ജനാധിപത്യത്തിന് മരണമണി മുഴങ്ങുന്ന ഈ കാലഘട്ടത്തിൽ കോൺഗ്രസ് പ്രതിരോധത്തിൻ്റെ കോട്ട കെട്ടും.
ഇന്ത്യൻ ഭരണഘടനയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്ന പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി കൊണ്ഗ്രെസ്സ് പാർട്ടി എന്നും ഇന്ത്യൻ ജനതയോടൊപ്പം ഉണ്ടാകും.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക
പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം
![]()
