കൊണ്ഗ്രെസ്സ് വിട്ട് ബി ജെ പി യിൽ ചേക്കേറിയ പത്മജ വേണുഗോപാലിന്റെ വിവാദമായ ചന്ദനകുറി പരാമർശത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ അവരെ വിമർശിച്ചു കൊണ്ട് കൊണ്ഗ്രെസ്സ് പ്രവർത്തകർ പ്രതികരിച്ചു കൊണ്ടിരിക്കുന്നു.കൊണ്ഗ്രെസ്സ് മതേതര ജനാധിപത്യ പാർട്ടിയിൽ നിന്ന് താനുൾപ്പെടുന്ന ഹൈന്ദവ വിശ്വാസികൾക്ക് എല്ലാ സുരക്ഷിതത്വം മത സ്വാതന്ത്ര്യവും നൽകുന്ന ഇടമാണെന്നും മുൻ പ്രവാസിയും “രാഹുൽ ബ്രിഗേഡ് ” ടീമിലെ പ്രമുഖയുമായ കൊണ്ഗ്രെസ്സ് നേതാവ് ഷീബ രാമചന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഷീബ രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പാർട്ടി വിട്ട് ആർക്കും പോകാം.. വരാം. അത് വ്യക്തി സ്വാതന്ത്ര്യം ആണ്. പക്ഷേ പോകുമ്പോൾ അന്ന് വരെ തണൽ തന്ന എല്ലാ സൗഭാഗ്യങ്ങളും ഐഡന്റിറ്റി യും തന്ന പ്രസ്ഥാനത്തെ പൊതു സമൂഹത്തിൽ ഇകഴ്ത്തി കാണിക്കാതിരിക്കാൻ ഉള്ള രാഷ്ട്രീയ മര്യാദ (political courtesy) കാണിക്കണം.പ്രത്യേകിച്ച് ഹൈന്ദവ സമൂഹങ്ങൾക്കിടയിൽ ചന്ദനത്തിന്റെയും കുങ്കുമത്തിന്റെയും പേര് പറഞ്ഞു തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കരുത്.
കോൺഗ്രസ് പാർട്ടിക്കകത്ത് ചന്ദനം തൊടാൻ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളം ആരായാലും പറയരുത്.. ഞാൻ നല്ലൊരു വിശ്വാസിയാണ് ഞാൻ അമ്പലത്തിൽ പോകാറുമുണ്ട് ചന്ദനം തൊട്ടാണ് വേദിയിലും pcc ഓഫീസിലും ഇലക്ഷൻ പ്രചാരണത്തിലും പോകാറ്.പ്രസാദമായി കിട്ടുന്ന അരവണ പായസവും അപ്പവും പഴവുമെല്ലാം എന്റെ പെരുമ്പാവൂരിലെ സഹോദര മത വിശ്വാസികൾക്ക് കൂടി നൽകാറുമുണ്ട്.പുതുപ്പള്ളി തെരഞ്ഞെടുപ്പിന് പോയപ്പോൾ ഒരു അപ്പച്ചൻ എന്റെ നാട് ചോദിച്ചപ്പോൾ ഞാൻ പെരുമ്പാവൂർ ആണെന്ന് പറഞ്ഞപ്പോൾ അവിടെ തുരുത്തിപ്ലി യാക്കോബായ പള്ളി അറിയുമോ എന്ന് ചോദിച്ചപ്പോൾ അറിയാതെ ഞാൻ പറഞ്ഞുപോയി അത് ഞങ്ങളുടെ ഇടവക പള്ളി ആണെന്ന്.അതങ്ങനെ ആണ്..പൂനൂർ അമ്പലത്തിലെ തിരുവാതിര മഹോത്സവം വരുന്ന പോലെ അവിടുത്തെ 8 നോമ്പ് പെരുന്നാൾ വരാൻ കാത്തിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ട്. അന്നും ഇന്നും എന്നും സൗദി അറേബ്യയിൽ തലയിൽ തട്ടം ഇട്ട് ആ രാജ്യത്തിന്റെ എല്ലാ നിയമവും സംസ്കാരവും അനുസരിച്ചു ബഹുമാനിച്ചു ജീവിച്ചപ്പോഴും ഞാൻ ഹിന്ദു ആണ് നായർ ആണ് ഞാൻ ഈശ്വര വിശ്വാസി ആണ് എന്ന് പറഞ്ഞു തന്നെയാണ് പൊതു രംഗത്ത് നിന്നത്.ദൈവം ഒന്നേ ഉള്ളൂ..പല പേരിട്ടു ആ ശക്തിയെ പലരും വിളിക്കുന്നതായും വിശ്വസിക്കുന്ന ഞാൻ മതത്തേക്കാൾ സ്നേഹിക്കുന്നത് മനുഷ്യനെയാണ്.
പിന്നെ കോൺഗ്രസ് പാർട്ടി സ്ത്രീകളെ തഴയുന്നു എന്ന് പറഞ്ഞതിനോടും യോജിപ്പില്ല.ഈ വിഷയത്തിൽ പ്രതികരിച്ച പാർട്ടി വിട്ടു പോയവരോട് ഒന്നും പറയാനില്ല.. പാർട്ടിയിൽ ഉള്ള ചിലർക്കു ഇനിയും കുറെ കൂടി “ക്ഷമയും പക്വതയും ” അനിവാര്യമാണ്.
ജനപ്രാതിനിത്യ നിയമ മനുസരിച്ചു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആദ്യ വനിതാ -പ്രധാനമന്ത്രി, ആദ്യ വനിതാ പ്രസിഡന്റ്, വനിതാ സ്പീക്കർ, വനിതാ രാജ്യസഭാ അംഗം,വനിതാ മുഖ്യമന്ത്രി എല്ലാം സമ്മാനിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനമാണ് എന്ന് കൂടി ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം എന്ന വിപ്ലവകരമായ നടപടി കോൺഗ്രസ്സിന്റെതാണ്.33%സ്ത്രീ സംവരണത്തിനായി ബിൽ കൊണ്ടു വന്നത് കോൺഗ്രസ് ആണ് (അത് pass ആക്കി എന്ന് പറയുമ്പോഴും പ്രായോഗികമായി നടപ്പിലാക്കാതെ നീട്ടി കൊണ്ടു പോകുന്നത് ബിജെപി ആണ് എന്ന് കൂടി മറക്കരുത്.
![]()
