ജിദ്ദ /ദോഹ/ദുബായ് :മാർച്ച് 10 ഞായറാഴ്ച റമദാൻ മാസപ്പിറ നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് സൗദി അറേബ്യയും ഖത്തറും യു എ ഇ യും .ഞായറാഴ്ച ശഅബാൻ 29 പൂർത്തിയാകുന്ന സാഹചര്യത്തിൽ സൗദി സുപ്രിംകോടതി രാജ്യത്തെ വിശ്വാസി ജനങ്ങളോട് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടത്.മാസപ്പിറ കാണുന്നവർ അടുത്തുള്ള കോടതിയെ അറിയിക്കുവാനും ഒപ്പം മാസപ്പിറവിക്ക് സാക്ഷികളായവരും അവരുടെ സാക്ഷ്യവും രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരം റമദാൻ മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷിക്കണമെന്ന് ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി അറിയിച്ചു.രാജ്യത്തിന്റെ ഏതെങ്കിലും മേഖലകളിൽ മാസപ്പിറവി ദൃശ്യമാകുന്നവർ ദോഹ ദഫ്ന ടവറിലെ ഔഖാഫ് കാര്യാലയത്തിൽ അറിയിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
യു എ ഇ യിൽ ഞായറാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം നൽകി. മാസപ്പിറവി നിരീക്ഷണ സമിതിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പിറ ദൃശ്യമായാൽ 026921166 എന്ന നമ്പറിൽ അറിയിക്കണമെന്നും സമിതി അറിയിച്ചു.
![]()
