ഷാർജ: റംസാൻ മാസത്തിൽ അമുസ്ലീങ്ങൾക്ക് ഭക്ഷണം തയാറാക്കുന്നതിനും വിൽക്കുന്നതിനും അനുമതി നൽകി ഷാർജ മുൻസിപ്പാലിറ്റി. അമുസ്ലീങ്ങൾക്ക് റംസാൻ മാസത്തിലെ പകൽ സമയത്ത് ഭക്ഷണം തയാറാക്കുന്നതിനും വിൽക്കുന്നതിനുമാണ് ഷാർജ അനുമതി നൽകിയത്. ഇതിനായി ഷാർജ മുനിസിപ്പാലിറ്റി പ്രത്യേക പെർമിറ്റ് വിതരണം ചെയ്ത് തുടങ്ങി.നസിരിയ സെന്റർ, പെർമിറ്റ് സെന്റർ, നമ്പർ വൺ സെന്റർ, മുനിസിപാലിറ്റി സെന്റർ 24, സ്പീഡ് ആൻഡ് അക്യുറസി സെന്റർ, ഗൈഡൻസ് സെന്റർ, ഖാലിദിയ സെന്റർ, ഹാപ്പിനസ് സെന്റർ, ഇൻഫർമേഷൻ സെന്റർ, ബ്രാഞ്ച് 3 എന്നിവിടങ്ങളിൽ പെർമിറ്റിന് അപേക്ഷിക്കാം
![]()
