ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ എംബസി, ഖത്തര്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ത്രിദിന സാംസ്കാരിക മാമാങ്കം പാസേജ് ടു ഇന്ത്യ ഇന്ന് സമാപിക്കും.
സമ്പന്നമായ ഇന്ത്യന്‍ സംസ്കാരം, പാരമ്പര്യം, നാനാത്വത്തില്‍ ഏകത്വം എന്നിവ ആഘോഷിക്കുന്നതിനാണ് ഐ സി സി പരിപാടി സംഘടിപ്പിച്ചത്.പ്രശസ്ത ചിത്രകാരന് വിലാസ് നായക്കിന്റെ ലൈവ് സ്കെച്ച് ഉള്‍പ്പെടെ നിരവധി സാംസ്കാരിക പ്രകടനങ്ങളോടെയാണ് പരിപാടി തുടങ്ങിയത്. ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷത്തെ ആഘോഷം കൂടിയാണിത്. ഉത്ഘാടന ചടങ്ങിൽ മന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി മുഖ്യാതിഥിയായിരുന്നു. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, എല്ലാ അപെക്സ് ബോഡികളുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍,ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മാര്‍ച്ച് ഒന്‍പത് വരെ എം ഐ എ പാര്‍ക്കില്‍ വൈകിട്ട് നാലു മുതല്‍ രാത്രി 11 വരെയാണ് പരിപാടി.
![]()
