റിയാദ്:മൂന്നാമത് അന്താരാഷ്ട്ര സാങ്കേതിക മേള (ലീപ്-24)ന് റിയാദില്‍ തുടക്കമായി.കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകം തുറക്കുന്ന അന്താരാഷ്ട്ര ഐ.ടി മേള സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 4 മുതല്‍ 7 വരെ നാലു ദിവസം നീണ്ടു നില്ക്കുന്നമേളയില് 1,72,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ സംവിധാനങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനുമായി 180 രാജ്യങ്ങളിലിൽ നിന്നായി ആയിരത്തിലധികം ഐ റ്റി വിദഗ്ധരും 1800 കമ്പനികളുടെയും,അറുന്നൂറോളം സ്റ്റാർട്ടപ്പ് കമ്പനികളുടെയും സാന്നിദ്ധ്യം മേളയിലുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ടെക്നോ മേഖലയിലെ 1100 പ്രഭാഷകർ ലീപ് 2024ന്റെ പല വേദികളിലായി സംവദിക്കും ഇന്ത്യയില്‍ നിന്ന് നിരവധി കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.ലോകത്തെ മുന്‍നിര സാങ്കേതിക കമ്പനികള്‍ അടക്കം നിരവധി നിക്ഷേപകരും സമ്മേളനത്തില്‍ പങ്കെടുക്കും ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങളിലും പുതിയ ഡാറ്റാ സെന്ററുകളിലും കോടി കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളും സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തങ്ങളും മേളയില്‍ പുതിയ അധ്യായം രചിക്കുമെന്നു ഐ റ്റി മേഖലകളിൽ ഉള്ള വിദഗ്ധർ പറയുന്നു.ഐ ബി എം ചെയർമാൻ അരവിന്ദ് കൃഷ്ണ,നോകീയ സി ഇ ഒ പെക്ക ലെൻഡ്മാർക്ക് അടക്കം അനവധി പ്രമുഖർ മേളയുടെ സെമിനാറിൽ പങ്കെടുക്കുന്നു.

റിയാദില്‍ നിന്ന് 80 കിലോ മീറ്റർ അകലെ മൽഹമിലുള്ള എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് ലീപ് മേള. എല്ലാദിവസവും രാവിലെ 10.30 മുതൽ വൈകീട്ട് ഏഴ്വരെയാണ് സന്ദർശക സമയം.https://register.visitcloud.com എന്ന ലിങ്കിൽ കയറി രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഇമെയിലായി കിട്ടുന്ന ഡിജിറ്റൽ ബാഡ്ജ് ഉള്ളവർക്കേ പ്രവേശനം അനുവദിക്കൂ. ബാഡ്ജ് സ്കാൻ ചെയ്താണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുക. എക്സിബിഷന് സെന്റെറില്‍ എത്തിയാല്‍ പുറത്തു സജ്ജികരിചിരിക്കുന്ന ഒന്നാം നമ്പര്‍ ഹാളില്‍ നമ്മുടെ ഡിജിറ്റല്‍ ബാഡ്ജ് കാണിച്ചാല്‍ ബാഡ്ജ് പ്രിന്റ് ചെയ്തു തരും രണ്ടാം നമ്പര്‍ ഹാളിലൂടെ ഈ ബാഡ്ജ് കാണിച്ചാല്‍ അകത്തേക്കുള്ള പ്രവേശനം ലഭിക്കും.റിയാദ് എയർപ്പോർട്ട് റോഡിലെ അമീറ നൂറ യൂനിവേഴ്സിറ്റി, എക്സിറ്റ് എട്ടിലെ ഗാർഡനീയ മാൾ (ഹിൽട്ടൺ ഗാർഡൻ ഇൻ ലാൻഡ്, അൽഗദീർ ഡിസ്ട്രിക്റ്റ്) എന്നിവിടങ്ങളിൽനിന്നാണ് മൽഹമിലേക്ക് രാവിലെ 9.30 മുതൽ വൈകീട്ട് 5.10 വരെയും തിരിച്ചു ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെ ബസ് സർവീസുണ്ട്.
![]()
