റിപ്പോർട്ട് : നിസാർ പൊന്നാരത്ത്, കായംകുളം
കായംകുളം: വികലാംഗനും കിടപ്പു രോഗിയുമായ കായംകുളം കണ്ണമ്പള്ളി ഭാഗം പുതുക്കാട്ട് തറയിൽ അബ്ദുൽ സമദിന്റെ പണയത്തിലായിരുന്ന വസ്തുവിന്റെ ആധാരം കായംകുളത്തെ “നന്മകൂട്ടായ്മ”യുടെ സഹായത്താൽ തിരികെ എടുത്തു നൽകുന്നതിലേക്ക് നടപടികൾ ആരംഭിച്ചു.സമദിന്റെ ബാങ്ക് കുടിശിക പൂർണ്ണമായും തീർന്ന സാഹചര്യത്തിൽ ഒരാഴ്ചക്കകം അബ്ദുൽ സമദിന്റെ ആധാരം തിരികെ നൽകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ അറിയിച്ചു.
രണ്ട് വർഷങ്ങൾക്ക് മുൻപ്പാണ് സമദ് വസ്തുവിന്റെ ആധാരം പണയപ്പെടുത്തി ലോൺ വാങ്ങിയത്. എന്നാൽ കുറച്ചു നാളുകൾ ആയി സമദിന് ജോലചെയ്യാൻ കഴിയാതെ കിടപ്പിലായതോടെ ബാങ്കിൽ യഥാ സമയം ലോൺ തുക അടക്കാതെ വരികയും കുടിശ്ശിക തുക നാലു ലക്ഷമായ് ഉയരുകയും ബാങ്ക് ജപ്തി നടപടികൾ ആരംഭിക്കുന്നതിന്റെ പ്രാരംഭ നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ സമദ് സുഹൃത്ത് ആയ പ്രസന്നൻ വഴി നന്മകൂട്ടായ്മക്ക് നൽകിയ അപേക്ഷ പരിഗണിച്ചു നന്മയുടെ ഭാരവാഹികളായ അനി, അനീഗർ, എന്നിവർ ബാങ്കിനെ സമീപിച്ചു കുടിശിക തുക പരമാവധി ഇളവ് ചെയ്തു കൊടുക്കണമെന്നും നന്മ കൂട്ടായ്മ കൂടി കുടിശിക പണം കണ്ടെത്തുന്നതിനു വേണ്ട ഇടപെടൽ നടത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
സമദിന്റെ നിസ്സഹായവസ്ഥയേ പറ്റി നന്മ കൂട്ടായ്മ സഹായം അഭ്യർത്ഥിച്ചു കൊണ്ട് വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും സുമനസ്സുകൾ പലരും സമദിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക്നേരിട്ട് പണമയക്കുകയുംചെയ്തിരിന്നു.
നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശേഖരിച്ച തുകയും സമദിന്റെ അക്കൗണ്ട് വഴി വന്ന തുകയും ശേഖരിച്ചു ബാങ്കിൽ അടച്ചാണ് സമദിന്റെ കിടപ്പാടത്തിന്റെ ആധാരം തിരിച്ചു നൽകുന്നതിനുള്ള റെസിപ്റ്റ് വാങ്ങി സമദിന്റെ ഭാര്യ റജീനയെ കൂട്ടായ്മ ഏൽപ്പിച്ചത്.
അനിസ് ഗോൾഡ്, മുനീർ മോൻ, അനീഗർ ബിജു, വിനോദ് തുടങ്ങി യവരുടെ സമയോചിത ഇടപെടലുകളാണ് സമദിന്റെ കിടപ്പാടം തിരികെ ലഭിക്കാൻ ഇടയായത് .
വെള്ളിയാഴ്ച ഉച്ചക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ വെച്ച് അബ്ബമോഹൻ, അനീസ് ഗോൾഡ്, മുനീർ ഷാനവാസ്, ഹാരീസ്, വിനോദ്, സുരേഷ്,
സമദിന്റെ സഹോദരൻ അബ്ദുൽ സലാം എന്നിവരുടെ സാനിധ്യത്തിലാണ് കുടിശിക തീർത്ത റെസിപ്റ്റ് കൈമാറിയത്.
കായംകുളത്തേ സ്വദേശത്തും വിദേശത്തുമുള്ള ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയാണ് നന്മ കൂട്ടായ്മ.
ഒപ്പം കായംകുളത്ത് വേറിട്ട നിരവധി പ്രവർത്തനങ്ങളും നന്മ കൂട്ടായ്മ നടത്തി വരുന്നു.
![]()
