റിയാദ്:പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തില്‍ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബത്ഹ സബർമതി ഓഫീസിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ നേതൃത്വം നൽകി.
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസമെന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ച് ഒരു വിദ്യാർത്ഥി സംഘടന വിദ്യാർത്ഥികളെ മാത്രമല്ല, അധ്യാപകരെയും ഭയപ്പെടുത്തി കീഴ്പെടുത്തിവച്ചിരിക്കുകയാണ് യോഗം ആരോപിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സുഗതൻ നൂറനാട്, രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടൻ, അമീർ പട്ടണത്ത്,ഷുക്കൂർ ആലുവ, സജീർ പൂന്തുറ, ഷംനാദ് കരുനാഗപള്ളി, സക്കീർ ധാനത്ത്, അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് കീഴ്പുള്ളിക്കര, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, ജില്ലാ പ്രസിഡന്റുമാരായ വിൻസന്റ്, ഷഫീഖ് പുറക്കുന്നിൽ, നാസർ വലപ്പാട്, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഒമർ ഷരീഫ്, മജു സിവിൽ സ്റ്റേഷൻ,ജംഷിദ് ചെറുവണ്ണൂർ, ജംഷിദ് തുവ്വൂർ, വഹീദ് വാഴക്കാട്, അലക്സ് കേട്ടയം, റാസി തിരുവനന്തപുരം, മൊയ്തു മണ്ണാർക്കാട്, തൽഹത്ത് തൃശൂർ, അൻസായി ഷൗക്കത്ത്, ഹരീന്ദ്രൻ കെ, ഹാഷിം കണ്ണാടിപറമ്പിൽ, സജീവ് വള്ളിക്കുന്നം, അൻസാർ വർക്കല എന്നിവർ പരിപാടി നേതൃത്വം നൽകി.
![]()
