റിയാദ്: കഴിഞ്ഞ വർഷം സൗദി അറേബ്യ സന്ദർശിച്ചത് 10 കോടിയിലേറെ സന്ദർശകർ. ഇവർ ചിലവഴിച്ച തുകയാകട്ടെ 25,000 കോടി റിയാൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത് ഏറെ കൂടുതലാണെന്നും റിപ്പോർട്ടുകൾ. സൗദി അറേബ്യയുടെ വിസ സംവിധാനത്തിൽ വന്ന മാറ്റമാണ് ഇത്രയേറെ സന്ദർശകർ രാജ്യത്ത് എത്താൻ കാരണമായത്. ബിസിനസ്, വിദ്യാഭ്യാസ, നിക്ഷേപ, സംരംഭക, ഉംറ വിസകൾ തുടങ്ങിയവയുടെ നിയന്ത്രണങ്ങൾ ലഘൂകരിച്ചത് സന്ദർശകർ വർദ്ധിക്കാൻ കാരണമായി. സൗദി അറേബ്യയുടെ ജി.ഡി.പി യുടെ വർദ്ധനവിന് ഇത് കാരണമായതായി വിദഗ്തർ പറയുന്നു. പുതിയ വൻകിട പദ്ധതികൾ പ്രഖ്യാപിച്ചത് കൂടുതൽ സംരംഭകരെ സൗദിയിലേക്ക് ആകർശിച്ചിട്ടുണ്ട്.
![]()
