മദീന: പ്രവാചക പള്ളിയായ മദീനയിൽ കഴിഞ്ഞ രണ്ടു ദിവസം ഒത്തുകൂടിയത് 62 ലക്ഷം വിശ്വാസികൾ. ഹറം മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഈ വിവരം പുറത്തു വിട്ടത്. സൗദി സ്ഥാപക ദിനമായ വ്യാഴാഴ്ചയും ജുമാ ദിവസമായ വെള്ളിയാഴ്ച്ചയും 62 ലക്ഷം വിശ്വാസികൾ പ്രാർഥനക്കും സിയാറത്തിനുമായി മദീനയിൽ എത്തിയതായാണ് കണക്ക്. സൗദി സ്ഥാപക ദിനം പ്രമാണിച്ചു വ്യാഴാഴ്ച സൗദിയിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഇത് പൊതുമേഖലക്കും സ്വകാര്യ മേഖലക്കും ചെറുകിട സ്ഥാപനങ്ങൾക്കും ലഭിച്ചിരുന്നു. തൊട്ടടുത്ത ദിനം വെള്ളിയാഴ്ച്ചകൂടി ആയതോടെ വിശ്വാസികൾ മദീനയിലേക്ക് ഒഴുകുകയായിരുന്നു. കൂടാതെ കോളേജുകളും സ്കൂളുകളും അവധിയിലേക്ക് പ്രവേശിച്ചതും തിരക്ക് കൂടാൻ കാരണമായി. അനുകൂലമായ കാലാവസ്ഥ മദീനയിൽ വിശ്വാസികൾ കൂടുതൽ സമയം ചിലവഴിക്കാൻ തെരഞ്ഞെടുക്കുന്നു എന്നതും ഈ ദിനങ്ങളിൽ മദീനയിൽ തിരക്ക് വർദ്ധിക്കാൻ കാരണമായി.
![]()
