റിയാദ് : റിയാദിലെ പ്രവാസി കൂട്ടായ്മകളായ സഹൃദയ റിയാദിന്റെയും ഫ്രണ്ട്സ് ഓഫ് ഒയാസിസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗദി ഫൌണ്ടേഷൻ ദിനത്തോട് അനുബന്ധിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളിയാഴ്ച ശുമൈസി കിംഗ് സൗദ് മെഡി സിറ്റിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ അറുപതോളം പേർ രക്തം ദാനം ചെയ്തു. ഭാവിയിൽ ഇനിയും സംയുക്തമായി ജീവകാരുണ്യ മേഖലകളിൽ ഇരു സംഘടനകളും യോജിച്ചു പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

![]()
