നാടാണോ എന്ന് പോലും ചിലപ്പോൽ തോന്നിപ്പിക്കുന്ന കാഴ്ചകളാണ് ഷാർജയിൽ കാണുന്നത്.ഒറ്റ ഒന്ന് എന്നോകെ ഉച്ചത്തിൽ പറഞ്ഞുകൊണ്ടുള്ള നടൻ പന്ത് കളിയുടെ ആരവമാണിപ്പോൾ ഇവിടെ കേൾക്കുന്നത്.
ഷാർജയിൽ നാടൻ പന്തുകളിയുടെ ആവേശം എത്തിച്ചിരിക്കുകയാണ് കേരള നേറ്റീവ് ബോൾ അസോസിഷൻ. യു എ ഇ യിലെ ഏഴ് എമിറേറ്റുകളിലേയും നാടൻ പന്തുകളി ടീമിനെ ഉൾപ്പെടുത്തി ജനവരി 7 മുതൽ ആരംഭിച്ച ടൂർണമെന്റ് അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു.നാട്ടിലെ മൈതാനങ്ങളിൽ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന നാടൻ പന്തുകളിയെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികൾ ഇവിടെ ഈ അറേബ്യൻ മൈതാനങ്ങളേ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഏഴ് പേർവീതമുളള രണ്ട് ടീമുകൾ തമ്മിലാണ് മത്സരം. ഒറ്റ , പെട്ട, പിടിയൻ, താളം, കീഴ്, ഇണ്ടൻ തുടങ്ങി വാശിയേറിയ ആറ് കടമ്പകളാണ് മത്സരത്തിനുളളത്. പന്തു കൈമാറ്റത്തിനിടെ എതിരാളിയുടെ അവസരം നഷ്ടപ്പെടുത്തുകയും സ്വന്തം ടീമിന് അവസരമൊരുക്കുകയുമാണ് ഒരോ കളിക്കാരൻ്റേയും ചുമതല. ഓരോ കളിക്കാരനും നിശ്ചിത സ്ഥാനങ്ങളിലായിരിക്കും നിലയുറപ്പിക്കുക. 18 പോയിൻ്റുകൾ വീതം നേടുന്ന അഞ്ച് റൌണ്ടുകളാണ് ഒരു മത്സരത്തിനുളളത്. കൂടുതൽ റൌണ്ടുകൾ വിജയം നേടുന്നവരായിരിക്കും മത്സരം വിജയിക്കുക.തോൽപന്ത് ഉപയോഗിച്ചാണ് മത്സരം കാണാൻ ഷാർജയിലെ നാടൻപന്തുകളി കാണാൻ ഏറെ ആരാധകരാണ് എത്തുന്നത്. പ്രവാസി സംഘടനകളുടേയും കായിക പ്രേമികളുടേയും പിന്തുണയോടെയാണ് മത്സരം. അധികൃതരുടെ പിന്തുണയും ലഭ്യമാണെന്ന് കേരള നേറ്റീവ് ബോൾ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. മാർച്ച് മൂന്നിനാണ് കെഎൻബിഎ യുഎഇ കപ്പ് സീസൺ-2024 ഫൈനൽ പോരാട്ടം.
![]()
