ദോഹ : ഖത്തർ ചേരനാണ്ടി വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. അബുഹമൂർ നാസ്കോ ഗ്രിൽ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ എംകെ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.മാസ്റ്റർ റിസ്വിൻ അബ്ദുൽ സലാമിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് അജിനാസ് വിപി സ്വാഗതം പറഞ്ഞു .
ക്യൂ വി പി എഫ് പ്രസിഡണ്ട് മൊയ്തു ഒന്തത്ത് ഉദ്ഘാടനം ചെയ്തു.ഉപദേശക സമിതി ചെയർമാൻ കെ കെ ഇബ്രാഹിം നിർദ്ദേശിച്ച പാനലിലൂടെ 11 അംഗ കമ്മറ്റി നിലവിൽ വന്നു. പുതിയ കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട് അബ്ദുൽ സലാം എംകെ, ജനറൽ സിക്രട്ടറി സാദത്ത് കെ, ട്രഷറർ ഷംസീർ വിപി, വൈസ് പ്രസിഡണ്ടുമാരായി ഷഫാദ് കെകെ, അഷ്റഫ് വിപി, മുഹമ്മദലി ടികെ, നിഷാദ് കെസി, ജോയിൻറ് സിക്രട്ടറിമാരായി ഷാഹിദ് ടി, അജ്നാസ് വിപി, ഫഹദ് ടി, അജ്നാസ് കെകെ എന്നിവരെയും മറ്റ് വിവിധ വിങ്ങിലേക്ക് അഫ്സൽ വിപി), ഇസ്മായിൽ എംകെ, ഫൈസൽ പി, അസ്ഹർ എംകെ, ജാഫർ വിപി, ഫായിസ് അത്തോളി എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിച്ചു ഉപദേശക സമിതി അംഗങ്ങളായ കുഞ്ഞബ്ദുള്ള പിപി, അന്ത്രു കെ.കെ, ഇബ്രാഹിം അത്തോളി എന്നിവർ സംസാരിച്ചു. ഷംസീർ വിപി യുടെ നന്ദിയോട് കൂടി യോഗം അവസാനിച്ചു.
![]()
