ദോഹ: കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മറ്റിയുടെ വുമൺസ് വിംഗിന്റെ ആഭിമുഖ്യത്തിൽ ‘ഹെർ ഇംപാക്ട്’ ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ക്യാംപിൽ ഖത്തറിലെ കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിൽ നേതൃത്വം വഹിക്കുന്ന വനിതകൾ പങ്കെടുത്തു. പ്രശസ്ത ട്രൈനർ ഡോ. ഇസ്മായിൽ മരിതേരി ക്യാമ്പിന് നേതൃത്വം നൽകി.
വുമൺസ് വിംഗ് പ്രസിഡന്റ് സമീറ നാസർ അദ്ധ്യക്ഷത വഹിച്ച പരിപാടി കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ, വുമൺസ് വിംഗ് ഉപദേശക സമിതി ചെയർ പേഴ്സൺ മൈമൂന സൈനുദ്ദീൻ തങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി സലീന കൂളത്ത് സ്വാഗതവും, ട്രഷറർ സമീറ അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
ഖത്തറിലെ പ്രവാസി വനിതകൾക്ക് വുമൺസ് വിംഗുമായി [email protected] എന്ന ഇ മെയിൽ ഐഡിയിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
