റിയാദ്: സാമ്പത്തികം വിനിയോഗിക്കുകയും അതിൽ നിന്നും മിച്ചം വരുന്നതിൽ നിന്ന് ഒരു നിശ്ചിത ഭാഗം അർഹരായവർക്ക് നൽകൽ വിശ്വാസിയുടെ നിര്ബന്ധ ബാധ്യതയാണ് എന്നും ഇസ്ലാം പഠിപ്പിക്കുന്നത്. പലിശ, പൂഴിത്തിവെപ്പ്, പിശുക്ക്, ധൂർത്ത് തുടങ്ങിയ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചൂഷണങ്ങളെ മുഴുവൻ ഇല്ലാതാക്കുകയും ദാനധർമ്മം, കാരുണ്യം, ക്രിയാത്മകമായ സാമ്പത്തിക വിനിയോഗം തുടങ്ങി നിരവധി നന്മകൾ ഉറപ്പാക്കുകയും ചെയ്യുകയാണ് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെന്ന് ആർ.ഐ.സി.സി. പ്രൊഫെഷണൽ വിങ് മലാസ് ചെറീസ് ഹാളിൽ സംഘടിപ്പിച്ച ഫോക്കസ് പ്രൊഫഷണൽസ് മീറ്റിൽ നടന്ന സകാത്ത് സാമ്പത്തിക വിശുദ്ധിക്ക് എന്ന പ്രമേയ സെമിനാറിൽ അഭിപ്രായപ്പെട്ടു.
ഇസ്ലാമിക സാമ്പത്തിക വിദഗ്ദനും കുവൈറ്റ് ഇസ്ലാമിക മന്ത്രാലയം ഉദ്യോഗസ്ഥനുമായ പി.എൻ അബ്ദുറഹ്മാൻ അബ്ദുലത്തീഫ് വിഷയാവതരണം നിർവ്വഹിച്ചു. ഓപ്പൺ ഫോറത്തിൽ ആർ.ഐ.സി.സി കൺവീനർ എഞ്ചി: ഉമർ ശരീഫ് മോഡറേറ്ററായിരുന്നു. പ്രൊഫഷൻ വിങ് ചെയർമാൻ എഞ്ചി: അഹമ്മദ് റസൽ അധ്യക്ഷത വഹിച്ചു. അബ്ദുല്ല അൽ ഹികമി, എഞ്ചി. ജിഹാദ് കൊല്ലം, എഞ്ചി: അനീസ് എടവണ്ണ തുടങ്ങിയവർ സംസാരിച്ചു. ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഹുസ്നി പുളിക്കൽ, മുഫീദ് കണ്ണൂർ, സുഹൈൽ, ഷാഹിർ കൊളപ്പുറം, നവാസ് നന്മണ്ട, ജസീല പൊന്നാനി, ഷെറിഹാൻ, നജ്മ, ഹസ്ന ,ഷാമില, നുബില തുടങ്ങിയവർ നേതൃത്വം നൽകി. കിഡ്സ് കോർണറിന് ആഷിക് അൽ ഹികമി, ഷഹജാസ് പയ്യോളി, ശബാബ് കാളികാവ് തുടങ്ങിയവർ നേതൃത്വം നൽകി.
![]()
