തായിഫ് : തായിഫ് ഗുമരിയയിൽ ബാർബർ ഷോപ്പിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് കാൺപൂർ സ്വദേശി മുഹമ്മദ് ഡാനിഷ് (40) ഇന്നലെ രാവിലെ(20/2/2024)അന്തരിച്ചു. തായിഫ് അൽ അമീൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.
സഹോദരൻ സഈദ് അൻവർ ജീസാനിൽ നിന്നും തായിഫിൽ എത്തിയിട്ടുണ്ട്.മൃതദേഹം തായിഫിൽ മറവ് ചെയ്യാനുള്ള നടപടികൾ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും നവോദയ ജീവകാരുണ്യ കൺവീനറുമായ പന്തളം ഷാജിയുടെയും രക്ഷധികാരി ഇഖ്ബാൽ പുലമ്മന്തോളിന്റെയും നേതൃത്വത്തിൽ പൂർത്തിയാക്കി.ഇന്ന് (21/2/2024) ഉച്ചക്ക് തായിഫ് മസ്ജിദ് അബ്ബാസിൽ മയ്യത്ത് നമസ്കാരത്തിന് ശേഷം മൃതദേഹം മറവ് ചെയ്യുമെന്ന് പന്തളം ഷാജി അറിയിച്ചു.
![]()
