ദമാം: ഹിറ്റേഴ്സ് ഗോള്‍ഡന്‍ കപ്പ് ക്രിക്കറ്റ് ലീഗ് ടൂര്‍ണ്ണമെന്റ് ഇന്ന് തുടങ്ങും. ഗൂഖ ഫ്ളഡ്ലൈറ്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഫെബ്രുവരി 21,22,23 തീയതികളില്‍ മത്സരം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സൗദിയില്‍ നിന്നും മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നുമായി 14 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.ഇഹാന്‍ അറേബ്യ, യുണൈറ്റഡ് ജൂഖാ, ഫാസ്റ്റെക് വാരിയെഴ്സ്, അല്‍ ബിലാദി,പാന്തെഴ്സ്, ട്രാവന്‍ക്കൂര്‍ വാരിയെഴ്സ്,യുണിഫൈഡ് ബ്ലൂസ്, കെ കെ ആര്,സ്ട്രൈകേഴ്സ് നെടുമങ്ങാട്, സഫ അല്‍ ഹസ്സ,ഡി എം നജ്ദ്, ദോഹ റൊക്കെര്സ് ടെക്നോമീഡിയ,കേരള ഹിറ്റേഴ്സ്, സൗദി റോയല്‍ ചലഞ്ചര്‍സ് തുടങ്ങിയ ടീമുകൾ ഏറ്റുമുട്ടുന്നു.
![]()
