റിയാദ്: സൗദി അറേബിയയിൽ സുരക്ഷാ കാമറയിലെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പുറത്തു വിട്ടാൽ ഇനി പിഴയും ശിക്ഷയും ലഭിക്കും. കഴിഞ്ഞ ദിവസമാണ് സൗദി സിവിൽ ഡിഫൻസ് ഇക്കാര്യം പുറത്തുവിട്ടത്. സുരക്ഷാ കാമറയിലെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പുറത്തു വിടുന്നയാൾക്ക് 20,000 ഇരുപതിനായിരം റിയാൽ പിഴയും ജയിൽ ശിക്ഷയും നൽകുമെന്ന മുന്നറിയിപ്പ് വാർത്ത പുറത്തുവന്നത്. പല തവണ ഇത്തരം മുന്നറിയിപ്പുകൾ സിവിൽ ഡിഫൻസ് പുറപ്പെടുവിച്ചെങ്കിലും അത് ചിലർ ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടി. ഇത് അന്ന്വേഷണങ്ങളെ ബാധിക്കുന്നു എന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
![]()
