റിയാദ്: കഴിഞ്ഞ 30 വർഷമായി ഷിഫയിലെ ഇരുമ്പ് ഗോഡൗണിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തുവന്ന തിരുവനന്തപുരം വിതുര സ്വദേശി അബ്ദുൽ അസീസിന് ശിഫ മലയാളി സമാജത്തിന്റെ സഹായം.ജോലിക്കിടെ വീണ് പരിക്കുപറ്റി നാട്ടിലേക്ക് മടങ്ങിയത് വെറും കയ്യോടെയായിരുന്നു.
ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങളും ലഭിക്കാതെ ഉള്ള സാഹചര്യമായിരുന്നു.
എസ് എം എസ് അംഗമായിരുന്ന ഇദ്ദേഹത്തിന് ടിക്കറ്റും എക്സിക്യൂട്ടീവ് കമ്മിറ്റി സമാഹരിച്ച് നൽകിയ ചികിത്സാസഹായവും അംഗങ്ങൾക്ക് നൽകി വരാറുള്ള പെൻഷനും നൽകിയാണ് അബ്ദുൽ അസീസിനെ നാട്ടിലേക്ക് സമാജം യാത്രയാക്കിയത്.
രക്ഷാധികാരികളായ മോഹനൻ കരുവാറ്റ ,മധു വർക്കല എന്നിവർ ചേർന്ന് സഹായം കൈമാറി. സെക്രട്ടറി പ്രകാശ് ബാബു വടകര ,വൈസ് പ്രസിഡണ്ട് മാരായ രതീഷ് നാരായണൻ ,ഹനീഫ കൂട്ടായി ,ജോയിൻ സെക്രട്ടറി ബിജു മടത്തറ ,ഷജീർ കല്ലമ്പലം ട്രഷറർ വർഗീസ് ആളൂക്കാരൻ ,സുനിൽ പൂവത്തിങ്കൽ ,റാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
![]()
