മക്ക : ഇന്ത്യയുടെ 75 ആമത് റിപ്പബ്ലിക് ദിനാഘോഷം മക്കാ ഓ.ഐ.സി.സിയുടെ നേതൃത്വത്തിൽ എയിംസ് സ്കൂളിലെ വിദ്യാർഥികളോടും അധ്യാപകരോടും രക്ഷിതാക്കളോടും ഒപ്പം ഹുസൈനിയയിലെ ആഡിറ്റോറിയത്തിൽ വച്ച് വിപുലമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി അൽ ബറക്കാ ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെ വിപുലമായ പരിപാടികളാണ് നടത്തിയത്. ചിത്രരചനാ മത്സരവും ആരോഗ്യപരിപാലന ക്ലാസുകളും അതോടൊപ്പം നടത്തി.
മലപ്പുറം വാഴക്കാട് കൊണ്ഗ്രെസ്സ് മണ്ഡലം പ്രസിഡന്റ് ജൈസൽ വാഴക്കാട് റിപ്പബ്ലിക് ദിന പരിപാടി ഉദ്ഘാടനം ചെയ്തു. മക്കാ ഓ.ഐ.സി.സിയുടെ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു. മിറാഷ് റിപ്പബ്ലിക് സന്ദേശം കൈമാറി.
അൽ ബറക്ക ഹോസ്പിറ്റലിലെ ഡോ.അമീർ ഉസ്മാൻ,ഡോ.അബ്ദുൽ മജീദ്, സിസ്റ്റർ റാഷിദ, ഇൻഷാ, അബ്ദുള്ള, അക്ബർ അൽ ബറക്കാ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.എയിംസ് സ്കൂളിലെ പ്രധാന അധ്യാപിക സുമയ്യ സൈദ്,ഹബീബ് കോഴിക്കോട്,റയീസ് കണ്ണൂർ,നൈസാം തോപ്പിൽ,നൗഷാദ് എടക്കര,ശ്യാം കോതമംഗലം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
യാസർ പുളിക്കൽ മുഖ്യ അതിഥിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. രിഹാബ് റഹീഫ്,അജാഷാ സലീം,ജാസ്മിൻ,താജുന്നിസ, സുഫൈന തുടങ്ങിയവർ ചിത്രരചനാ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. യൂസഫ് ബിൻ സാഗർ, ജലീൽ കണ്ണൂർ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. സെക്രട്ടറി സലീം കണ്ണനാകുഴി സ്വാഗതവും, റഹീഫ് കണ്ണൂർ നന്ദിയും പറഞ്ഞു.
![]()
