റിയാദ് – ലുലു ഉപഭോക്താക്കള്‍ക്ക് സ്വാദിഷ്ടമായ അനുഭവങ്ങളും ഷോപ്പിംഗില്‍ പുതുട്രെന്ഡും പകരുന്ന അത്യാകര്‍ഷകമായ വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ ലുലു ശൃംഖലകളില്‍ തുടക്കമായി.
ആഹാരരീതികളിലെ ആരോഗ്യസന്ദേശവും ഒപ്പം സ്വാദിഷ്ടമായ ആതിഥേയത്വവുമാണ് ഇക്കൊല്ലവും ലുലു ഫുഡ് ഫെസ്റ്റിവലിന്റെ സവിശേഷത. പോഷകാഹാര സമൃദ്ധവും രുചിവൈവിധ്യവുമാര്ന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ കാര്ണിവെലിനാണ് ലുലു സൗദി ശാഖകള്‍ അരങ്ങൊരുക്കിയിട്ടുള്ളത്. മികവുറ്റ ഭക്ഷ്യപദാര്‍ഥങ്ങളുടെ കുറഞ്ഞ നിരക്കിലുള്ള വില്പനയിലൂടെ പുതിയൊരു ഭക്ഷ്യസംസ്കാരത്തിന് കൂടിയാണ് ലുലു വഴിയൊരുക്കിയിട്ടുള്ളത്. ജനുവരി 28 നാരംഭിച്ച ഫെസ്റ്റിവല്‍ ഫെബ്രുവരി പത്തിന് സമാപിക്കും. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനപദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആഗോള ടേസ്റ്റുകളിലൂടെ ആയിരങ്ങളെ ആകര്‍ഷിക്കുന്ന വിധം യൂറോപ്യന്‍ രുചി, പാന്‍ ഏഷ്യന്‍ രുചി, ഇന്ത്യന്‍ രുചി, അറേബ്യന്‍ രുചി, സൗദി അറേബ്യന്‍ രുചി എന്നിങ്ങനെ അഞ്ചു മേഖലകളായി വിഭജിച്ചിട്ടുള്ള ലുലു ഭക്ഷ്യോല്സവത്തില് സൗദി അറേബ്യയുടെ പരമ്പരാഗതവും ഒപ്പം പുതുമയാര്‍ന്നതുമായ ഭക്ഷ്യവിഭവങ്ങളേയും പരിചയപ്പെടുത്തുന്നു. സൗദിയുടെ മഹിതമായ പാചകസംസ്കാരത്തെ രുചിച്ചറിയുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയാണ് സ്വാദുള്ള വിഭവങ്ങളുടെ സൗദി സോണ്‍. ഈ അഞ്ചു സോണുകളില്‍ നിന്നും ഭക്ഷ്യവിഭവങ്ങള്‍ വാങ്ങുന്നവര്‍ക്കായി പ്രത്യേക സമ്മാനപദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യല്‍ ഗിഫ്റ്റുകള്‍ ലഭിക്കാന്‍ അതാത് സോണുകളില്‍ ക്യു. ആര് കോഡുകള്‍ സ്കാന്‍ ചെയ്താല്‍ മതിയാകും.
ഉല്‍സവത്തിന്റെ ഭാഗമായി അടുക്കളോപകരണങ്ങള്‍, ഡിഷ് വാഷറുകള്‍, ഫുഡ് പ്രോസസ്സറുകള്‍, ഗ്യാസ് റേഞ്ചുകള്‍ തുടങ്ങിയവയ്ക്ക് വന്‍ ഓഫറുകളും ലുലുവില്‍ ഏര്‍പ്പെടുത്തി.
ആരോഗ്യകരമായ ഭക്ഷണരീതിയെ പ്രോല്‍സാഹിപ്പിക്കുന്നതിനും പുതു തലമുറയെ സമീകൃത ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും ഉദ്ദേശിച്ച് ലുലു ഫുഡ് ഫെസ്റ്റിവലില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാരിതോഷികങ്ങളും ഏര്‍പ്പെടുത്തി. ആരോഗ്യകരമായ ജീവിതശൈലി പരിചയപ്പെടുത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവ് പുതിയ തലമുറക്ക് പകരുകയെന്ന ലക്ഷ്യം കൂടി ഫുഡ് ഫെസ്റ്റിവല്‍ കൊണ്ട് ലക്ഷ്യമിടുന്നുണ്ടെന്ന് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് അഭിപ്രായപ്പെട്ടു. വിസ്മയകരമായ ഒരു രുചി ലോകത്തിന്റെ വാതിലുകളാണ് സൗദിയിലെ എല്ലാ ലുലു ഔട്ട് ലെറ്റുകളിലും തുറന്നിടുന്നതെന്നും ഷഹീം മുഹമ്മദ് പറഞ്ഞു.
![]()
