ദുബായ് : 30-ാമത് ദുബായ് ഇൻ്റർനാഷണൽ ബോട്ട് ഷോ ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെ നടക്കും. ആഡംബര നൗകകളുടെയും സൂപ്പർ യാച്ചുകളുടെയും പ്രദർശനത്തിൽ ഉണ്ടാവും.കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങൾ കൊണ്ട് മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ബോട്ടിംഗ് ഇവൻ്റുകളിലൊന്നായി മാറി കഴിഞ്ഞു ദുബായ് ഇൻ്റർനാഷണൽ ബോട്ട് ഷോ.
ലോകത്തിലെ പ്രമുഖ ബോട്ട് ബിൽഡർമാരുടെ നിർമ്മിതികളും, വാട്ടർ സ്പോർട്സിൻ്റെ ശ്രേണിയും മുതൽ ഒരു സൂപ്പർ മറൈൻ ഷോ തന്നെയാകും കാഴ്ചക്കാരെ വിസ്മയിപ്പിക്കാൻ കാത്തിരിക്കുന്നത്.44 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം കമ്പനികളും ബ്രാന്റാണുകളും ബോട്ട് ഷോയിൽ അണിനിരക്കുന്നുണ്ട്. കരയിലും വെള്ളത്തിലുമായി 200 ഓളം ബോട്ടുകളുടെ പ്രദർശനവും ഉണ്ടാകും.
![]()
