റിയാദ്: സൗദി അറേബ്യയിലെ സ്കൂളുകളെ ഗുണനിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ നാലായി തരം തിരിക്കുമെന്ന് മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ടത്. ഇത് പ്രകാരം സ്കൂളുകളുടെ നിലവാരം പരിശോധിച്ച് നാല്തരമായി തിരിക്കും. പഠന സ്വകര്യങ്ങൾ, സ്കൂൾ കെട്ടിടത്തിൻ്റെ ഗുണനിലവാരം, കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, കളിക്കോപ്പുകൾ, ആവശ്യമായ ശുചിമുറികളുടെ കാര്യക്ഷമത തുടങ്ങിയവ ഇവയിൽപ്പെടും. നിലവാരം കൂടുന്നതിനു അനുസരിച്ച് നിലവാരമാർക്ക് നൽകും. നിലവാരം തീരെ കുറഞ്ഞ സ്കൂളുകൾക്ക് നിലവാരം ഉയരുന്നത് വരെ നിരീക്ഷണം ഏർപ്പെടുത്തും. ഇതിനായി അധിക ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വാർത്ത കുറിപ്പിൽ പറഞ്ഞു.
![]()
