തിരുവനന്തപുരം : കേന്ദ്ര അവഗണനക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലെ തീർത്ത് ഡി വൈ എഫ് ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷന് മുന്നിൽ എ എ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോൾ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തിരുവനന്തപുരത്ത് രാജ്ഭവൻ മുന്നിൽ അവസാന കണ്ണിയായി.പത്തുലക്ഷത്തിലേറെ ചെറുപ്പക്കാർക്കൊപ്പം തൊഴിലാളികളും കർഷകരും അധ്യാപകരും വിദ്യാർഥികളും ഉൾപ്പടെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർ ചങ്ങലയിൽ കണ്ണികളായി.
“ഇനിയും സഹിക്കണോ കേന്ദ്ര അവഗണന” എന്ന മുദ്രവാക്യവുമായാണ് മനുഷ്യച്ചങ്ങല തീർത്തത്. വൈകുന്നേരം അഞ്ചു മണിക്ക് മനുഷ്യച്ചങ്ങലയിൽ അണിനിരന്നവർ പ്രതിജ്ഞയെടുത്തു. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്തു. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവൻ, എം എ ബേബി, തോമസ് ഐസക്,എസ് രാമചന്ദ്രൻപിള്ള, എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടി ഹിമഗ്നരാജ് ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി. വസീഫ് തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ എന്നിവർ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു.
![]()
