റിയാദ് : കണ്ണൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു.റിയാദിൽ നിന്ന് ഇരുനൂറു കിലോമീറ്റർ അകലെ അൽറൈനിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശി പുതുശേരി ഹൗസിൽ പുഷ്പരാജിന്റെ മകൻ വിപിൻ ( 34 ) ആണ് മരിച്ചത്.ബുറൈദയിൽ ഷിൻഡ്ലെർ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു.നേഴ്സ് ആയ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴായിരുന്നു അപകടം.നടപടി ക്രമണങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാൻ ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിക്ക് തൂവൂർ രംഗത്തുണ്ട്.
![]()
