രാമക്ഷേത്ര ഉത്ഘാടന വിവാദം ന്യൂന – ഭൂരിപക്ഷ വിവാദത്തിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതും അത് വഴി കോൺഗ്രസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കാനാണ് ബി ജെ പി യും കേരളത്തിൽ സി പി എം ശ്രമിക്കുന്നതെന്ന് ജി സി സി ടൈംസ് ചീഫ് എഡിറ്റർ ഷിബു ഉസ്മാന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിയാദിൽ സംഘടിപ്പിച്ച ” ചരിത്ര പെയ്ത്തിലെ ഓർമ്മ ദൂരം ” എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം .
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
1 .രാമക്ഷേത്ര ഉത്ഘാടന ചടങ്ങിൽ കോൺഗ്രസ് നേതൃത്വം പങ്കെടുക്കുമോ ?
രാമക്ഷേത്ര ഉത്ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോ ഇല്ലിയോ എന്നത് ഒരു വലിയ രാഷ്ട്രീയ വിഷയമാക്കേണ്ട കാര്യമില്ല.വിഷയം ആക്കുക എന്നതാണ് ബി ജെ പി യുടെ ആവശ്യവും.ഇതേ ആഗ്രഹമാണ് സി പി എം നും ഉള്ളത്.
രാമക്ഷേത്ര ഉത്ഘാടന വിവാദം ന്യൂന – ഭൂരിപക്ഷ വിവാദത്തിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതും അത് വഴി കോൺഗ്രസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കാനാണ് ബി ജെ പി യും കേരളത്തിൽ സി പി എം ശ്രമിക്കുന്നതെന്ന്. സമസ്തയുടെ ബഹുമാനപ്പെട്ട ജിഫ്രി തങ്ങൾ അടക്കമുള്ളവർ ഈ വിഷയത്തിൽ വ്യക്തമായ നിലപാട് പറഞ്ഞിട്ടുണ്ട്.രാമക്ഷേത്ര ഉത്ഘാടന ചടങ്ങിൽ കൊണ്ഗ്രെസ്സ് പങ്കെടുക്കുമോ എന്ന ചോദ്യത്തിന് എന്റെ വ്യക്തിപരമായ അഭിപ്രായത്തിനു ഇവിടെ പ്രസക്തിയില്ല ,ദേശീയ നിലപടിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിൽ പാർട്ടി തീരുമാനം അറിയിക്കും.
കെ പി സി സി യിൽ ഇതിനെ കുറിച്ച് അഭ്പ്രായ വ്യത്യസ്തനാണ് ഒന്നുമില്ല . അഖിലേന്ത്യാ നേതൃത്വം തീരുമാനം പറയുമ്പോൾ കെ പി സി സി നിലപട് മാധ്യമ പ്രവർത്തകരെ അറിയിക്കും
2 . വരുന്ന തെരെഞ്ഞെടുപ്പിൽ ബി ജെ പി യെ നേരിടാൻ കോൺഗ്രസ് സജ്ജമാണോ ?
ഇലക്ഷൻ വർഷത്തിലേക്ക് പോകുമ്പോൾ കേന്ദ്ര സർക്കാരിന്റെ പത്തു വർഷത്തെ ഭരണമാണ് വിലയിരുത്തപ്പെടേണ്ടത്.ഒരുപാട് ജനകീയ പ്രശ്നങ്ങളുണ്ട് അവതരിപ്പിക്കാൻ.രൂക്ഷമായ വിലക്കയറ്റം,തൊഴിലില്ലായ്മ , കാർഷിക മേഖലയിലെ പ്രതിസന്ധി ,ചെറുകിട സംരംഭങ്ങളുടെ തകർച്ച ,വിദേശ നയത്തിലെ വ്യതിയാനങ്ങൾ , അതിർത്തികളിലെ പ്രശ്നങ്ങൾ ,അതി സുരക്ഷാ മേഖലയായ പാർലമെന്റിനുള്ളിലെ ആക്രമണങ്ങൾ , സമസ്ത മേഖലകളും പിടിച്ചടക്കാനുള്ള സംഘ്പരിവാർ ശ്രമം അങ്ങനെ അനവധി വിഷയങ്ങൾ അഡ്രസ് ചെയ്യാൻ ഉള്ളപ്പോൾ അതിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബി ജെ പി ഇപ്പോൾ രാമക്ഷേത്ര ഉത്ഘാടനത്തെ കൊണ്ടെത്തിക്കാൻ ശ്രമിക്കുന്നത്.ഈ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തെരെഞ്ഞെടുപ്പ് പ്രചാരണ സാഹചര്യം ഒരുക്കുക എന്നതാണ് യഥാർത്ഥത്തിൽ മോഡി വിരുദ്ധ കക്ഷികളുടെ മുഴുവൻ താല്പര്യം ആവേണ്ടത് . ഇന്ത്യ മുന്നണി ലക്ഷ്യം വെക്കേണ്ടതും ഇത്തരത്തിലുള്ള ഒരു ക്യാമ്പയിൻ ആയിരിക്കണം.തെരെഞ്ഞെടുപ്പ് വാതിക്കൽ എത്തി നിൽക്കുമ്പോൾ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ നമ്മൾ പരാജയപ്പെട്ടാൽ പിന്ന ചർച്ച ചെയ്യാൻ രാജ്യം ബാക്കി ഉണ്ടാവില്ല.
നിർഭാഗ്യവശാൽ സി പി എം കേരളത്തിൽ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് കൊണ്ട് മാത്രം ആണ് ഈ രാമക്ഷേത്ര ഉത്ഘാടന വിഷയത്തിൽ കോൺഗ്രസിനെതീരെ ബി ജി പി ക്കൊപ്പം ചേർന്ന് പ്രചാരണമഴിച്ചു വിടുന്നത്.ഇത് സി പി എം ഉൾപ്പടെയുള്ള ഇന്ത്യ മുന്നണിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്.
3 . ക്ഷേത്ര ഉത്ഘാടന ചടങ്ങിലേക്കുള്ള ക്ഷണത്തെ കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ വ്യത്യസ്ത അഭിപ്രായങ്ങളെ കുറിച്ച് ?
ഒരു വിഷയം വരുമ്പോൾ കോൺഗ്രസിലെ നേതാക്കൾ അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പൊതുസമൂഹവുമായി പങ്ക് വെക്കുന്നതൊക്കെ സ്വാഭാവികമാണ് .കോൺഗ്രസ് തികസിച്ചും ജനാധിപത്യ സംഘടനയാണ്.
പക്ഷെ രാമക്ഷേത്ര ഉത്ഘാടന വിഷയത്തിൽ അഭിപ്രായം പറഞ്ഞതിൽ നേതാക്കൾ കുറച്ച് കൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം .
4 .മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയെ കുറിച്ച് എന്താണഭിപ്രായം?
യഥാർത്ഥത്തിൽ നവകേരള യാത്രയല്ല മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്, ജനവഞ്ചന യാത്രയാണ് നടന്നത്.പതിനായിരക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകിയാണ് യാത്ര തുടങ്ങിയത്.രണ്ടു രീതിയിലാണ് ഈ യാത്രയിൽ ജന പങ്കാളിത്തം ഉണ്ടായത്.ഒന്ന് സമ്മർദ്ദവും ഭീക്ഷണിയും.അതായത് കുടുംബശ്രീ , തൊഴിലുറപ്പ് തൊഴിലാളികൾ ,സർക്കാർ സംവിധാനങ്ങൾ ,സ്കൂൾ കുട്ടികളെ ഉൾപ്പടെ അണിനിരത്തി ജനപങ്കാളിത്തം കാണിച്ച ഷോ.രണ്ടാമത് കേരള മന്ത്രി സഭ ഒന്നടങ്കം സാധാരണക്കാരുടെ അടുത്തേക് വരുന്നു എല്ലാത്തിനും പരിഹാരം എന്നൊക്കെയുള്ള പ്രതീക്ഷ നൽകിയാണ് ജനങ്ങളെ എത്തിക്കാൻ ശ്രമിച്ചത്.പക്ഷെ പ്രശ്ന പരിഹാരം ഒന്നും ഉണ്ടായതുമില്ല ജനങ്ങളുടെ പരാതികൾ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതാണ് കണ്ടത്.മുതിർന്ന നേതാക്കളെ അടക്കം കോട്ടയത്തു പൊതുവേദിയിൽ ആക്ഷേപിച്ചതൊക്കെ പൊതുസമൂഹം കണ്ടതാണ്.ഉമ്മന്ചാണ്ടി നടത്തിയ ജനസമ്പര്ക്ക പരിപാടിയിലൂടെ ജനങ്ങൾക്ക് പരിപാടിയിൽ വെച്ച് തന്നെ പരിഹാരം കണ്ടത് എല്ലാവരും കണ്ട കാര്യമാണ്.
5 . താങ്കൾക്ക് നേരിട്ടുള്ള സി പി എം സൈബർ ആക്രമണത്തെ കുറിച്ച് ?
സി പി എം അവരോട് അടുത്ത് നിക്കുന്നവരെ സൈബറിടങ്ങളിൽ ഒരുപാട് മഹത്വൽക്കരിക്കും.എന്നാൽ എതിരായി നിക്കുന്നവരെ നിരന്തരമായി പിന്തുടർന്ന് വേട്ടയാടും. ഇതൊക്കെ കേരളീയ സമൂഹം കണ്ടു വിലയിരുത്തുന്നുണ്ട്.

6 . ഒ ഐ സി സി അടക്കമുള്ള പോഷക സംഘടനകളെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എങ്ങനെ പ്രയോജനപ്പെടുത്തും ?
ഒ ഐ സി സി ,ഇൻകാസ് അടക്കമുള്ള വിദേശങ്ങളിൽ പ്രവർത്തിക്കുന്ന കൊണ്ഗ്രെസ്സ് പോഷക സംഘടന പ്രവർത്തനങ്ങളെ കെ പി സി സി വളരെ ഗൗരവത്തിലും മതിപ്പിലും ബഹുമാനത്തോടുമാണ് നോക്കി കാണുന്നത്.ഇപ്പോൾ ഇവയൊക്കെ സംഘടന തെരെഞ്ഞെടുപ്പ് നടത്തി നല്ലൊരു സംവിധാനത്തിലേക്ക് എത്തിയിട്ടുമുണ്ട്.വിവിധ രാജ്യങ്ങളിലെ പ്രവർത്തനങ്ങൾക്ക് കെ പി സി സി ഭാരവാഹികൾക്ക് സംഘടന ചുമതലയും നൽകിയിട്ടുണ്ട്.
![]()
