ദോഹ :ഭാവഗായകൻ പി ജയചന്ദ്രനോടുള്ള ആദര സൂചകമായി “മഞ്ഞലയിൽ മുങ്ങിത്തോർത്തി” എന്ന ഗാനോപഹാരം ഇന്ത്യൻ കൾച്ചറൽസെന്ററിൽ സംഘടിപ്പിച്ചു. ജയചന്ദ്രൻ ഫാൻസ് അസോസിയേഷൻ ഇന്റർനാഷണൽ ഖത്തറിന്റെയും സിനി ആർട്ടിസ്ട്സ് വെൽഫയർ അസോസിയേഷൻ ഖത്തറിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ഐ സി സി യുടെ പ്രതിവാര പരിപാടിയായ ബുധനാഴ്ച ഫിയെസ്റ്റ ദിനത്തിലാണ് നടത്തിയത്.പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി വൈസ് പ്രസിഡന്റ്, കോർഡിനേറ്റർ , മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സിനിമാ താരം ഹരിപ്രശാന്ത് വർമ,ലോക കേരള സഭാ അംഗം റൗഫ് കൊണ്ടോട്ടി, ജയചന്ദ്രൻ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് മുരളി മഞ്ഞലൂർ , കാവാഖ് പ്രസിഡന്റ് ബദറുദ്ദിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്വപ്ന പദ്ധതിയായ ഈ ഗാനാഞ്ജലിയിൽ ഖത്തറിലെ പ്രഗത്ഭരായ 12 ഗായകരും ഓർക്കസ്ട്രായും ചേർന്നു 25 മനോഹര ഗാനങ്ങളിലൂടെ സംഗീതാസ്വാദകരെ അനുഭൂതിയുടെ കൊടുമുടിയിലെത്തിച്ചു.പ്രവാസി ലീഗൽ സെൽ ഖത്തർ ഹെഡ് ആയി തെരഞ്ഞെടുക്കപ്പെട്ട റഊഫ് കൊണ്ടോട്ടി, ഗായകർ, പരിപാടിയുടെ സ്പോൺസർസ് എന്നിവരെ ആദരിച്ചു.
ഐ സി സി എക്സ്റ്റെനൽ അഫയേഴ്സ് കോർഡിനേറ്റർ ഗാർഗി സ്വാഗതവും അധ്യാപിക പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ കൃതജ്ഞതയും പറഞ്ഞു.ഗാനാഞ്ജലിക്കു അരുൺ പിള്ളൈ നേതൃത്വം നൽകി.
![]()
