മക്ക : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 മത് ജന്മദിനം മക്ക ഒ ഐ സി സി കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും ആഘോഷിച്ചു. മക്കയിലെ അസീസിയയിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് നൗഷാദ് പെരുന്തല്ലുരിന്റെ അധ്യക്ഷതയിൽ റീജണൽ കമ്മറ്റി പ്രധിനിധി റഷീദ് ബിൻസാഗർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെടുത്തി രാജ്യത്തു സംഘപരിവാർ നടത്തുന്ന ഏകാധി പത്യ പ്രവണതക് എതിരെ രാജ്യം ഒരുമിച്ചു കോൺഗ്രസിന്റെ കീഴിൽ അണി നിരക്കണം എന്നും വർത്തമാന കാല ഇന്ത്യയിൽ കോൺഗ്രസിനല്ലാതെ ഈ ജനതയെ സംഘപരിവാറിൽ നിന്ന് രക്ഷിക്കാൻ ആകില്ലെന്നും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര അവസാനിക്കുന്നതോടെ രാജ്യത്തു മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങും എന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. ഷെബീർ ചേളന്നൂർ,അബ്ദുൽ കലാം, യാസിർ പുളിക്കൽ ,ഹബീബ് കോഴിക്കോട്,സുഹൈൽ മേൽമുറി,നൗഷാദ് എടക്കര, റയീസ് കണ്ണൂർ,നിയാസ് വയനാട്, അൻഷാദ് വെണ്മണി,ഫൈസൽ മാറമ്പള്ളി, അബു കൈപ്പൂരിക്കര, ഷ്യാം കോതമംഗലം തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും, മുബഷിർ നന്ദിയും പറഞ്ഞു
![]()
