റിപ്പോർട്ട് : അബ്ദുൽ റഊഫ് കൊണ്ടോട്ടി, ദോഹ
ദോഹ : ഇന്ത്യൻ ഇസ്ലാഹി സെന്റർ ടീൻസ് സ്റ്റുഡൻസ് വിംഗ് ആയ ടീൻസ് ഇന്ത്യ ക്ലബ് (TIC) യുടെ നേതൃത്വത്തിൽ ഖത്തറിന്റെ ചരിത്രമുറങ്ങുന്ന പുരാതന നഗര ശേഷിപ്പുകൾ തേടിയുള്ള യാത്ര സംഘടിപ്പിച്ചു . തലസ്ഥാന നഗരമായ ദോഹയിൽ തുടങ്ങി പ്രാചീന നഗര ശേഷിപ്പുകളിലൂടെ ഉള്ള യാത്ര കുട്ടികൾക്ക് വേറിട്ട നവ്യ അനുഭവമായി .
ഖത്തറിലെ അതിപുരാതന നഗരവും മുത്ത് മത്സ്യബന്ധന, വ്യാപാര തുറമുഖവും യൂനസ്ക്കോയുടെ ഖത്തറിലെ ഏക പൈതൃക നഗരവുമായ അൽ സുബാറയും , ചരിത്രമുറങ്ങുന്ന ബർസാൻ ടവറും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ ആയിരുന്നു ടി ഐ സി ഡിസ്കവർ ഖത്തർ എന്ന പേരിൽ ട്രിപ്പ് നടത്തിയത്.
![]()
