റിയാദ് : കേടായതോ പഴക്കം ചെന്നതോ ആയ വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ സൗദിയിൽ ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോമായ “അബ്ഷർ ” വഴി വ്യക്തികൾക്ക് മാറ്റി എടുക്കാം . നമ്പർ പ്ലെയ്റ്റ് മാറ്റുന്നതിനായി ട്രാഫിക്ക് ഡയറക്ട്രേറ്റ് ഓഫീസുകളിൽ പോകേണ്ടതില്ലന്നു അധികൃതർ അറിയിച്ചു.നഷ്ട്ടപെട്ട നമ്പർ പ്ളേറ്റുകളും ഇങ്ങനെ അപേക്ഷിച്ചു പുതിയത് വാങ്ങാൻ സാധിക്കും.
ഈ സേവനത്തിനായി അബ്ഷിറിൽ പ്രവേശിച്ചു വെഹിക്കിൾ ക്ലാസ്സിഫിക്കേഷൻ സർവീസ് തെരെഞ്ഞെടുത്തു വാഹനം രജിസ്റ്റർ ചെയ്ത ട്രാഫിക് ഡയറക്ടറേറ്റ് സെലക്ട് ചെയ്യുക.എന്നിട് അടുത്ത തലമായ വാഹനത്തിന്റെ ഇനം സെലക്ട് ചെയ്ത് വാഹന നമ്ബർ പ്ലേറ്റ് മാറ്റൽ സർവീസ് ഉപയോഗിച്ച് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
![]()
