ഇസ്ലാമാബാദ്:പാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു.ഡോ.സവീറ പര്‍കാശ് എന്ന യുവതിയാണ് ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുന്നത്.
പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്.ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യയിലെ ബുനെര്‍ ജില്ലയിലാണ് ഡോ.സവീറ പര്‍കാശ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) അടുത്തിടെ വരുത്തിയ ഭേദഗതികൾ പൊതു സീറ്റുകളിൽ അഞ്ച് ശതമാനം വനിതാ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കിയിരുന്നു. തുടർന്നാണ് സവീര മത്സരിക്കാൻ തീരുമാനിച്ചത്.
2022-ൽ മെഡിസിൻ ബിരുദം പൂർത്തിയാക്കിയ സവീറ പി.പി.പി വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. അബോട്ടബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളജില്‍നിന്ന് 2022 മെഡിക്കല്‍ ബിരുദം നേടിയ സവീറ, ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറല്‍ സെക്രട്ടറിയാണ്. സ്ത്രീകളുടെ ഉന്നമനത്തിനായും അവരുടെ അവകാശങ്ങള്‍ക്കായും പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് സവീറ പറഞ്ഞു.
![]()
