മസ്ക്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിയുടെ കോൺസുലാർ ക്യാമ്പ് ഡിസംബർ 22ന് സലാലയിൽ വച്ച് നടക്കുമെന്ന് അധികൃതർ വാർത്ത കുറിപ്പിലറിയിച്ചു.രാവിലെ എട്ട് മണി മുതൽ വൈകുന്നേരം 3.30വരെ സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലായിരിക്കും ക്യാമ്പ് നടക്കുക. പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾതുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും ക്യാമ്പിൽ ലഭ്യമാകും.കൂടുതൽ വിവരങ്ങൾക്ക് 98282270, 91491027, 23235600 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
![]()
