കണ്ണൂർ: നവകേരള സദസ്സിനു എത്തിയ മുഖ്യമന്ത്രിയുടെ ബസ്സിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്തു കൊണ്ഗ്രെസ്സ് പ്രവത്തകരെ മർദിച്ചു ഡി വൈ എഫ് ഐ ക്കാർ അപകടത്തിൽ നിന്ന് യൂത്തു കോൺഗ്രെസ്സ്കാരെ രക്ഷിച്ചതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കണ്ണൂരില്‍ നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓടുന്ന വണ്ടിക്ക് മുന്നില്‍ ചാടുന്നത് പ്രതിഷേധമല്ല.ജീവന് അപകടത്തില്‍പ്പെടുത്താന്‍ തക്കവിധത്തില്‍ ഒരാള്‍ ചാടിവരുമ്പോള്‍ അതിനെ നല്ലരീതിയില്‍ ബലം പ്രയോഗിച്ച് തന്നെ മാറ്റേണ്ടതുണ്ട്. ആ മാറ്റലാണ് ഇന്നലെ ഉണ്ടായത്. തന്റെ കണ്മുന്നിലാണ് അതെല്ലാം നടന്നത്. തനിക്ക് നേരെ വന്നവര്‍ക്ക് നേരെ ഡിവൈഎഫ്ഐക്കാര്‍ നടത്തിയത് ആക്രമണമായിരുന്നില്ല. ബസിന്റെ മുന്നിലേക്ക് ചാടിയപ്പോള്‍ അയാള്‍ അപകടപ്പെടാതിരിക്കാനുള്ള, ജീവന് രക്ഷിക്കാനുള്ള മാര്‍ഗ മാണ് ഡിവൈഎഫ്ഐക്കാര്‍ സ്വീകരിച്ചത്. അവിടെ അവര്‍ക്ക് വേദനപറ്റുമോയെന്ന് നോക്കിയിട്ട് കാര്യമില്ല. അയാളെ തള്ളിമാറ്റലാണ് പ്രധാനം. അത് മാതൃകാപര മായിരുന്നു. ആരീതികള് തുടര്‍ന്നുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു
![]()
